September 13, 2026

TIPS ON HEALTH POLICY

GM
Geetha Murali
TIPS ON HEALTH POLICY

ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

കൂടുതൽ തുകയുടെ ഇൻഷുറൻസ് കവറേജുള്ള പോളിസി എടുക്കാൻ ശ്രമിക്കുന്നതാണ് അഭികാമ്യം. എന്തുകൊണ്ട്? അപൂർവ്വം ചില പോളിസികൾ ഒഴിച്ചു നിർത്തിയാൽ, കവറേജ് തുക കൂടിയ പോളിസി എടുത്തില്ലെങ്കിൽ ആശുപത്രിയിലെ മുഴുവൻ ചെലവും നിങ്ങൾക്ക് കിട്ടാനിടയില്ലെന്ന് പറയാം. ഇൻഷുറൻസ് തുക മുറിയുടെ വാടകക്ക് അനുസരിച്ച് കണക്കാക്കുന്ന രീതി നിലവിലുള്ളതുകൊണ്ടാണിത്. എല്ലാ ഇൻഷുറൻസ് കമ്പനികളും ഈ രീതിയാണ് അവലംബിക്കുന്നത്.

നിങ്ങൾ അഞ്ചു ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തുവെന്ന് വിചാരിക്കുക. എങ്കിൽ നിങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ പരമാവധി 5,000 രൂപ വരെയുള്ള മുറിയേ എടുക്കാൻ കഴിയൂ. അതായത്, പോളിസിയുടെ മൊത്തം കവറേജ് തുകയുടെ ഒരു ശതമാനത്തിന് തുല്ല്യമായിരിക്കും മുറിവാടക. ദിവസവും 6,000 രൂപ വാടക വരുന്ന അവിടത്തെ എ.സി. മുറിയാണ് നിങ്ങൾ എടുത്തതെങ്കിൽ 5,000 രൂപയിലധികം വരുന്ന ആയിരം രൂപ ഇൻഷുറൻസ് പരിധിയിൽ വരില്ല. അത് നിങ്ങൾ തന്നെ വഹിക്കേണ്ടിവരും.

മറ്റൊരു കാര്യം കൂടിയുണ്ട്. മുറിവാടകക്ക് ആനുപാതികമായാണ് ആശുപത്രിയിലെ മറ്റു ചെലവുകളുടെ ഇൻഷുറൻസും കണക്കാക്കുന്നത്. അതായത്, ആശുപത്രി ചെലവുകൾ മുഴുവനായും കമ്പനി വഹിക്കണമെങ്കിൽ കൂടുതൽ തുകയുടെ ഇൻഷുറൻസ് കവറേജുള്ള പോളിസി എടുക്കണമെന്നർഥം.